ദോഹ: ബംഗ്ലാദേശിലെ നിർദ്ധന കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ ചാരിറ്റിയുടെ ജീവനോപാധി സഹായ പദ്ധതി. പാവപ്പെട്ട കുടുംബങ്ങൾക്ക് സ്ഥിരവരുമാനവും സ്വയംപര്യാപ്തതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ 380 കുടുംബങ്ങളിലെ ആയിരത്തൊണ്ണൂറോളം (1,900) ആളുകൾക്കാണ് സഹായം ലഭിച്ചത്.
രാജാഷാഹിയിലെ ദുർഗാപൂരിൽ നടന്ന ചടങ്ങിൽ അർഹരായവർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.ക്ഷണികമായ ആശ്വാസങ്ങൾ നൽകുന്നതിന് പകരം, പാവപ്പെട്ട കുടുംബങ്ങൾക്ക് നിത്യവരുമാന മാർഗ്ഗം കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ സഹായിക്കുന്ന ഖത്തർ ചാരിറ്റിയുടെയും ഖത്തറിലെ ജനങ്ങളുടെയും ഈ സുസ്ഥിര വികസന മാതൃകയെ ചടങ്ങിൽ പങ്കെടുത്ത പാർലമെന്റ് അംഗം പ്രൊഫസർ നസ്രുൾ ഇസ്ലാം മണ്ഡൽ പ്രശംസിച്ചു.
സഹായം കൈപ്പറ്റുന്ന അവസ്ഥയിൽ നിന്ന് സ്വന്തമായി തൊഴിൽ ചെയ്ത് ഉൽപ്പാദനക്ഷമതയുള്ളവരായി മാറാൻ ഈ പദ്ധതി ആളുകളെ പ്രാപ്തരാക്കുമെന്ന് ബംഗ്ലാദേശിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ സകരിയ അൽ മുത്തൈരി വ്യക്തമാക്കി. ......
ദോഹ : ആഗോള തലത്തിൽ വീണ്ടും തിളങ്ങി ഖത്തർ. ഐ.എം.ഡി (IMD) വേൾഡ് കോംപറ്റിറ്റീവ്നെസ് യെയർബുക്ക് 2026 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ തൊഴിൽ വിപണികളുടെ (Labour Market Index) പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത, നവീകരിച്ച തൊഴിൽ നിയമങ്ങൾ, ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനുമുള്ള ശേഷി എന്നിവ മുൻനിർത്തിയാണ് ഈ വലിയ അംഗീകാരം. ......
കിംഗ്സ്റ്റൺ:ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷന് (UNCLOS) ഖത്തറിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന പുറപ്പെടുവിച്ചു. സമുദ്രോപരിതലത്തിലെ വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും സമുദ്ര പരിസ്ഥിതി സംരക്ഷണവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
ജമൈക്കയിലെ കിംഗ്സ്റ്റണിൽ ജൂലൈ 27 മുതൽ 31 വരെ നടക്കുന്ന ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ (ISA) 31-ാമത് സമ്മേളനത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. ......
ദോഹ:കുട്ടിക്കാലത്തിന്റെ കളിചിരികൾക്കും വിസ്മയങ്ങൾക്കും ചിറകു നൽകിയ 'ഖത്തർ ടോയ് ഫെസ്റ്റിവൽ 2026' ഓഗസ്റ്റ് 4 വരെ ദോഹയുടെ മണ്ണിൽ തങ്ങിനിൽക്കും. സ്പേസ്ടൂൺ ഗ്രൂപ്പുമായി കൈകോർത്ത് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ ഈ സ്വപ്നലോകം, കുടുംബങ്ങൾക്കും കുരുന്നുകൾക്കും കൂടുതൽ അനുഭൂതി പകരാനാണ് കാലാവധി നീട്ടിയതെന്ന് ഖത്തർ ടൂറിസം അറിയിച്ചു.അഞ്ച് വ്യത്യസ്ത വിനോദ മേഖലകളും പ്രധാന വേദിയിലെ വർണ്ണാഭമായ വിനോദ പരിപാടികളും കളിക്കൂട്ടുകാർക്കായി ഇവിടെ കാത്തിരിക്കുന്നു. ......
ദോഹ: കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഖത്തറിലെ യൂറോപ്യൻ യൂണിയൻ (EU) അംബാസഡർ ഡോ. ക്രിസ്റ്റ്യൻ ടുഡോറിന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി യാത്രയയപ്പ് നൽകി.
അംബാസഡറുടെ ഭാവിയിലെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ......
ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയുടെ കരുത്തു കൂട്ടാനും ബിസിനസ്സ് രംഗത്തെ വെല്ലുവിളികൾ നേരിടാനും ലക്ഷ്യമിട്ട് പിന്തുണ പദ്ധതികളുടെ പരിധി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (QDB). പ്രാദേശിക വ്യവസായങ്ങളുടെ വളർച്ചയും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി വിപുലമായ ഇളവുകളും ധനസഹായങ്ങളുമാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ഫാക്ടറികളുടെ ഇറക്കുമതി അസംസ്കൃത സാമഗ്രികളുടെയും ട്രാൻസ്പോർട്ട് ചെലവുകളുടെയും ഭാരം കുറയ്ക്കാൻ നൽകുന്ന സാമ്പത്തിക ഗ്രാന്റ് ഇനി മുതൽ എല്ലാ മേഖലകളിലെയും ഫാക്ടറികൾക്ക് ലഭ്യമാകും. ......
ചെന്നൈ: എസ്ബിഐ ബാങ്ക് മാനേജറെ മർദിച്ചെന്ന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ കേന്ദ്രമന്ത്രി എം.കെ.......